ബംഗളൂരു: ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഹൈപ്പർമാർക്കറ്റ് ബംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു. മുൻ കർണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എസ്. എം. കൃഷ്ണയാണ് ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത്.
കർണാടക മുൻമന്ത്രി ഡി. ശിവകുമാർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എക്സിക്യൂട്ടി ഡയറക്ടർ എം.എ. അഷ്റഫലി, ലുലു ഇന്ത്യ ഡയറക്ടർ എ.വി. ആനന്ദ് ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബംഗളൂരു രാജാജി നഗറിൽ പുതുതായി ആരംഭിച്ച ഗ്ലോബൽ മാളിലാണ് രണ്ടു ലക്ഷം ചതുരശ്ര അടിയിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന ബംഗളൂരുവിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഷോപിംഗ് അനുഭവം ബംഗളൂരുവിലെ ജനങ്ങൾക്കും ലഭ്യമായിരിക്കുകയാണ്. നേരിട്ടും അല്ലാതെയും ഏകദേശം അയ്യായിരത്തിലധികം ആളുകൾക്ക് തൊഴിൽ ലഭ്യമാകും.
കർണാടകയുടെ വിവിധ ഭാഗങ്ങളിൽ പത്ത് ഹൈപ്പർമാർക്കറ്റുകൾ കൂടി ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും യൂസഫലി പറഞ്ഞു. തിരുവനന്തപുരത്തെ ലുലു മാൾ ഈ വർഷാവസാനം പ്രവർത്തനമാരംഭിക്കാൻ ഉദ്ദേശിക്കുന്നതായും യൂസഫലി കൂട്ടിച്ചേർത്തു.
ലുലു ഹൈപ്പർമാർക്കറ്റ് ബംഗളൂരുവിൽ തുറന്നു
11:18 PM Oct 11, 2021 | Deepika.com