ലണ്ടനിൽ മലയാളി അടക്കം മൂന്നു പേർക്കു വെടിയേറ്റു
12:37 AM Oct 11, 2021 | Deepika.com
ലണ്ടന്‍: കിഴക്കന്‍ ലണ്ടനിലെ ന്യൂഹാമില്‍ ബാര്‍ബര്‍ഷോപ്പിലുണ്ടായ വെടിവയ്പില്‍ ഇരുപത്തിരണ്ടുകാരനായ മലായി യുവാവ് അടക്കം മൂന്നു പേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മലയാളിക്ക് കുത്തേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പരിക്കേറ്റ മറ്റു രണ്ടുപേര്‍ക്ക് 17ഉം 19ഉം വയസുണ്ട്. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.