കിൻഷാസ: വടക്കുപടിഞ്ഞാറൻ കോംഗോയിലെ മൊംഗാള പ്രവിശ്യയിൽ ചങ്ങാടം മുങ്ങി നൂറിലധികം പേർ മരിച്ചു. കോംഗോ നദിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. 51 മൃതദേഹങ്ങൾ കണ്ടെടുത്തു. 69 പേരെ കാണാതായി. 39 പേർ രക്ഷപ്പെട്ടു.
ഒന്പതു വള്ളങ്ങൾ കൂട്ടിച്ചേർത്തു നിർമിച്ച ചങ്ങാടമാണ് അപകടത്തിൽപ്പെട്ടത്. കൊള്ളാവുന്നതിലധികം ആളുകൾ കയറിയതും മോശം കാലാവസ്ഥയുമാകാം അപകടകാരണമെന്നു കരുതുന്നു.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും കാണാതായവരിൽ ആരെയെങ്കിലും ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷയില്ല.
കോംഗോയിൽ ചങ്ങാടം മുങ്ങി നൂറു മരണം
11:58 PM Oct 09, 2021 | Deepika.com