കോഴിക്കോട്: ഗവണ്മെന്റ് ഏജന്‍സി ഇടപാടുകള്‍ നടത്താന്‍ ധനലക്ഷ്മി ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അനുമതി. ഇതിനുള്ള ധാരണാപത്രത്തില്‍ റിസര്‍വ് ബാങ്കും ധനലക്ഷ്മി ബാങ്കും ഒപ്പുവച്ചു.
കേന്ദ്ര-സംസ്ഥാനങ്ങള്‍ക്കായി നികുതികള്‍ സ്വീകരിക്കുക, പെന്ഷന് വിതരണം, സര്‍ക്കാര്‍ ചെറുകിട നിക്ഷേപ പദ്ധതികളില്‍ ഗുണഭോക്താക്കള്‍ക്കു സേവനം നല്‍കുക, സ്റ്റാമ്പ് ഡ്യൂട്ടി സ്വീകരിക്കുക തുടങ്ങിയ സേവനങ്ങളാണ് ധനലക്ഷ്മി ബാങ്ക് ഇതുവഴി ലഭ്യമാക്കുക.
15 സംസ്ഥാനങ്ങളിലായുള്ള 245 ശാഖകളിലൂടെയും ഡിജിറ്റല്‍ ബാങ്കിംഗിലൂടെയും ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ അംഗീകാരം സഹായകമാകുമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജെ.കെ.ശിവന് അറിയിച്ചു.
ധനലക്ഷ്മി ബാങ്കിന് ഗവണ്മെന്റ് ഏജന്‍സി ബിസിനസിന് അനുമതി
10:35 PM Oct 09, 2021 | Deepika.com