മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി സർവീസസ് കന്പനിയായ ടാറ്റ കണ്‍സൾട്ടൻസി സർവീസ് (ടിസിഎസ്) സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം ത്രൈമാസത്തിൽ 9624 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി.
മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തിൽ 29 ശതമാനം വർധനയാണുള്ളത്. 7475 കോടി രൂപയായിരുന്നു മുൻ വർഷം ഇതേ ത്രൈമാസത്തിൽ കന്പനിയുടെ അറ്റാദായം.
കന്പനിയുടെ മൊത്ത വരുമാനവും മുൻവർഷത്തേ അപേക്ഷി്ച്ച് 16.8 ശതമാനമുയർന്ന് 46,867 കോടി രൂപയായി. ഓഹരിഉടമകൾക്ക് ഓഹരിയൊന്നിന് ഏഴ് രൂപ വീതം ഇടക്കാല ലാഭവിഹിതം നൽകാൻ തീരുമാനമായതായി കന്പനി അറിയിച്ചു.
ടിസിഎസിന് 9624 കോടി രൂപ അറ്റാദായം
11:15 PM Oct 08, 2021 | Deepika.com