ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ (എൽഐസി) 20% വിദേശ നിക്ഷേപത്തിനൊരുങ്ങി മോദി സർക്കാർ. പത്തു ലക്ഷം കോടി രൂപയുടെ വരുമാനം ഇതുവഴി കേന്ദ്രസർക്കാരിനു ലഭിക്കും.
നിയമങ്ങളിലെ പുതിയ ഭേദഗതിയനുസരിച്ച് നിക്ഷേപകർക്ക് സർക്കാരിന്റെ പ്രത്യേകാനുമതി കൂടാതെ ഓഹരികൾ വാങ്ങാൻ സാധിക്കും.
കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ നികുതി വരുമാനം കുറഞ്ഞ സാഹചര്യത്തിൽ 2021-22 വർഷത്തെ സാന്പത്തിക കമ്മി പരിഹരിക്കുന്നതിനാണ് പൊതുമേഖല സ്ഥാപനമായ എൽഐസി യുടെ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചത്.
എൽഐസിയിൽ 20% വിദേശനിക്ഷേപത്തിനു നീക്കം
01:02 AM Oct 07, 2021 | Deepika.com