കറാച്ചി: പാക്കിസ്ഥാൻ സ്ഥാപകൻ മുഹമ്മദാലി ജിന്നയുടെ പ്രതിമ ബലൂച് ഭീകരവാദികൾ ബോംബാക്രമണത്തിൽ തകർത്തു. തീരനഗരമായ ഗദ്വാറിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമയാണ് വിനോദസഞ്ചാരികളെന്ന വ്യാജേനയെത്തിയ ഭീകരർ തകർത്തത്. സുരക്ഷിതകേന്ദ്രമെന്ന നിലയിൽ കടൽത്തീരത്ത് കഴിഞ്ഞ ജൂണിലാണു പ്രതിമ സ്ഥാപിച്ചത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്ന് ബലൂച് റിപ്പബ്ലിക്കൻ ആർമി വക്താവ് ട്വിറ്ററിൽ അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് ഗദ്വാർ ഡെപ്യൂട്ടി കമ്മീഷണർ അബ്ദുൾ കബീർ ഖാൻ പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ്ചെയ്തിട്ടില്ല.
സിയാറാത്തിൽ ജിന്ന ഉപയോഗിച്ചിരുന്ന 121 വർഷം പഴക്കമുള്ള കെട്ടിടം 201 3ൽ ബലൂച് ഭീകരവാദികൾ വെടിവച്ച് തകർത്തിരുന്നു. ജിന്ന അവസാനകാലത്ത് കഴിഞ്ഞിരുന്ന ഈ കെട്ടിടം പാക്കിസ്ഥാൻ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചതായിരുന്നു.
പാക്കിസ്ഥാനിൽ ജിന്നയുടെ പ്രതിമ തകർത്തു
11:23 PM Sep 27, 2021 | Deepika.com