പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനു നേരേ മുട്ടയേറ്. യൂറോ എക്സ്പോ എക്സിബിഷനിൽ പങ്കെടുക്കാൻ ലിയോൺ നഗരത്തിലെത്തിയപ്പോഴാണ് അജ്ഞാതന്റെ പ്രതിഷേധം.
‘വിപ്ലവം വിജയിക്കട്ടെ’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് എറിഞ്ഞ മുട്ട മാക്രോണിന്റെ തോളിൽതട്ടി താഴെ വീണിട്ടും പൊട്ടിയില്ല. പുഴുങ്ങിയ മുട്ടയായിരുന്നു ഇതെന്ന് പിന്നീട് പരിശോധനയിൽ വ്യക്തമായി. അക്രമിയെ ഉടൻ സുരക്ഷാഭടന്മാർ അറസ്റ്റ്ചെയ്തു.
കഴിഞ്ഞ ജൂണിൽ ജനക്കൂട്ടത്തിനിടയിൽനിന്നൊരാൾ മാക്രോണിന്റെ മുഖത്ത് അടിച്ചിരുന്നു. ഇയാൾക്കു നാലുമാസം തടവുശിക്ഷ വിധിച്ചു. 2017 ൽ പാരീസിൽ മറ്റൊരു പരിപാടിക്കിടയിലും മാക്രോണിനെതിരേ പ്രതിഷേധം ഉയർന്നിരുന്നു.
മാക്രോണിനു മുട്ടയേറ്
11:23 PM Sep 27, 2021 | Deepika.com