ചേലക്കര: കെഎസ്എഫ്ഇയുടെ 2020 വർഷത്തിലെ സുവർണജൂബിലിയുടെ ഭാഗമായുള്ള ചിട്ടി സമ്മാന പദ്ധതിയിൽ 50 പവൻ സ്വർണം സമ്മാനമായി ലഭിച്ച ചേലക്കര ശാഖയിലെ ഇടപാടുകാരനു സമ്മാനം നല്കി.
2020-2021 വർഷം സുവർണ ജൂബിലി ചിട്ടികൾക്കു സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയിരുന്ന സമ്മാന പദ്ധതിയിലാണ് ചേലക്കര ശാഖയിലെ ഇടപാടുകാരനായ കെ.എം. ബാലകൃഷ്ണന് 50 പവൻ സ്വർണം സമ്മാനമായി ലഭിച്ചത്.
ചേലക്കരയിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണൻ ബാലകൃഷ്ണനു സമ്മാനം കൈമാറി.
കെഎസ്എഫ്ഇ സുവർണ ജൂബിലി: 50 പവൻ സ്വർണം സമ്മാനം നൽകി
10:28 PM Sep 27, 2021 | Deepika.com