വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ മൊണ്ടാന സംസ്ഥാനത്ത് ട്രെയിൻ പാളംതെറ്റി മൂന്നു പേർ മരിച്ചു. അന്പതു പേർക്കു പരിക്കേറ്റു. ആംട്രാക് കന്പനിയുടെ ഷിക്കാഗോയിൽനിന്നു സിയാറ്റിലിലേക്കു പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
നിരവധി ബോഗികൾ പാളംതെറ്റി. ട്രെയിനിൽ 141 യാത്രക്കാരും 16 ജീവനക്കാരും ഉണ്ടായിരുന്നതായി ആംട്രാക് അറിയിച്ചു. യുഎസ് ദേശീയ ഗതാഗത സുരക്ഷാ ബോർഡ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
യുഎസിൽ ട്രെയിൻ പാളം തെറ്റി മൂന്നു മരണം
10:34 PM Sep 26, 2021 | Deepika.com