കൊച്ചി: ബാങ്ക് ഓഫ് ഇന്ത്യ ചെറുകിട വ്യവസായികള്‍ക്കായുള്ള വെല്‍കം ഓഫര്‍ ആരംഭിച്ചു. കുറഞ്ഞ പലിശ നിരക്കില്‍ 50 ലക്ഷം മുതല്‍ 50 കോടി രൂപ വരെയുള്ള വായ്പകള്‍ വളരെ വേഗത്തില്‍ നല്‍കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
ഏഴ് ശതമാനം മുതല്‍ 8.55 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ കാര്‍ഷിക ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യസായങ്ങള്‍ക്കും ഈ പദ്ധതിയില്‍ വായ്പ ലഭ്യമാകും.
മറ്റു ബാങ്കുകളില്‍ ഉയര്‍ന്ന പലിശ നിരക്കിലുള്ള വായ്പകൾ വ്യവസ്ഥകള്‍ക്ക് വിധേയമായി ഇതേ പലിശനിരക്കില്‍ ടേക്ക് ഓവര്‍ ചെയ്യാനാകും.
ചെറുകിട വ്യവസായ വെല്‍കം ഓഫറുമായി ബാങ്ക് ഓഫ് ഇന്ത്യ
11:21 PM Sep 25, 2021 | Deepika.com