പാരീസ്: ഫ്രാൻസിലെ അഞ്ചു മന്ത്രിമാരുടെയും പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവിന്റെയും ഫോണുകൾ പെഗാസസ് സോഫ്റ്റ്വേർ ഉപയോഗിച്ചു ചോർത്തിയതായി കണ്ടെത്തി. വിദ്യാഭ്യാസം, വികസനകാര്യം, കാർഷികം തുടങ്ങിയ വകുപ്പു മന്ത്രിമാരുടെ ഫോണുകളാണു ചോർത്തപ്പെട്ടത്.
ഇസ്രയേലിലെ എൻഎസ്ഒ ഗ്രൂപ്പ് തയാറാക്കിയിട്ടുള്ള പെഗാസസ് ഉപയോഗിച്ച് ലോകത്തെ 50,000 ഫോണുകൾ ചോർത്തിയതായി നേരത്തേ വെളിപ്പെട്ടിരുന്നു. ഇമ്മാനുവൽ മക്രോണിന്റെ ഫോൺ നന്പറും ഇതിൽ ഉൾപ്പെട്ടിരുന്നു.
പെഗാസസ്: ഫ്രഞ്ച് മന്ത്രിമാരുടെയും ഫോൺ ചോർത്തി
11:01 PM Sep 25, 2021 | Deepika.com