കോവിഡ്: രണ്ടാം വർഷവും നൊബേൽ പുരസ്കാര ചടങ്ങുകൾ ചുരുക്കും

12:23 AM Sep 24, 2021 | Deepika.com
സ്റ്റോ​​​ക്ഹോം: കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ, തു​​​ട​​​ര്‍ച്ച​​​യാ​​​യ ര​​​ണ്ടാം വ​​​ര്‍ഷ​​​വും നൊ​​​ബേ​​​ല്‍ സ​​​മ്മാ​​​ന ച​​​ട​​​ങ്ങു​​​ക​​​ള്‍ ചു​​​രു​​​ക്കും. ര​​​സ​​​ത​​​ന്ത്രം, സാ​​​ഹി​​​ത്യം, ഭൗ​​​തി​​​ക​​​ശാ​​​സ്ത്രം, വൈ​​​ദ്യ​​​ശാ​​​സ്ത്രം, സാ​​​മ്പ​​​ത്തി​​​ക​​​ശാ​​​സ്ത്രം എ​​​ന്നി​​​വ​​​യി​​​ലെ ഈ ​​​വ​​​ര്‍ഷ​​​ത്തെ സ​​​മ്മാ​​​ന​​​ങ്ങ​​​ളും നൊ​​​ബേ​​​ല്‍ സ​​​മാ​​​ധാ​​​ന സ​​​മ്മാ​​​ന​​​വും ഒ​​​ക്ടോ​​​ബ​​​ര്‍ 4 നും ​​​ഒ​​​ക്ടോ​​​ബ​​​ര്‍ 11 നും ​​​ഇ​​​ട​​​യി​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ക്കും.

സ്റ്റോ​​​ക്ക്‌​​​ഹോ​​​മി​​​ലും ഓ​​​സ്ലോ​​​യി​​​ലും സ​​​മ്മാ​​​ന ജേ​​​താ​​​ക്ക​​​ളെ ആ​​​ദ​​​രി​​​ക്കും. ഈ ​​​വ​​​ര്‍ഷം ഡി​​​സം​​​ബ​​​റി​​​ലെ നൊ​​​ബേ​​​ല്‍ ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ ഡി​​​ജി​​​റ്റ​​​ല്‍, ഭൗ​​​തി​​​ക സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ മി​​​ശ്രി​​​ത​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു നോ​​​ബ​​​ല്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ അ​​​റി​​​യി​​​ച്ചു. സ​​​മ്മാ​​​ന ജേ​​​താ​​​ക്ക​​​ള്‍ക്ക് അ​​​വ​​​രു​​​ടെ നാ​​​ട്ടി​​​ല്‍ അ​​​വ​​​രു​​​ടെ നോ​​​ബ​​​ല്‍ സ​​​മ്മാ​​​ന മെ​​​ഡ​​​ലു​​​ക​​​ളും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ല​​​ഭി​​​ക്കു​​​മെ​​​ന്നും ഫൗ​​​ണ്ടേ​​​ഷ​​​ന്‍ അ​​​റി​​​യി​​​ച്ചു. സ​​​മ്മാ​​​ന സ്ഥാ​​​പ​​​ക​​​ന്‍ ആ​​​ല്‍ബ​​​ര്‍ട്ട് നൊ​​ബേ​​​ലി​​​ന്‍റെ ച​​​ര​​​മ​​​ദി​​​ന​​​മാ​​​യ ഡി​​​സം​​​ബ​​​ര്‍ 10 -ന് ​​​സ്റ്റോ​​​ക്ക്‌​​​ഹോം സി​​​റ്റി ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന അ​​​വാ​​​ര്‍ഡ് ദാ​​​ന ച​​​ട​​​ങ്ങി​​​നൊ​​​പ്പം അ​​​വ​​​ത​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ഫൗ​​​ണ്ടേ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​വും ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ വെ​​​ട്ടി​​​ക്കു​​​റ​​​ച്ചി​​​രു​​​ന്നു. വി​​​ജ​​​യി​​​ക​​​ളെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഔ​​​പ​​​ചാ​​​രി​​​ക വി​​​രു​​​ന്നൊ​​​ന്നും ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല. പ​​​ക​​​രം, അ​​​വ​​​രു​​​ടെ നേ​​​ട്ട​​​ങ്ങ​​​ള്‍ യൂ​​​റോ​​​പ്പി​​​ലും അ​​​മേ​​​രി​​​ക്ക​​​യി​​​ലും കു​​​റ​​​ഞ്ഞ ച​​​ട​​​ങ്ങു​​​ക​​​ളി​​​ല്‍ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും പ്ര​​​തി​​​ഫ​​​ലം ന​​​ല്‍കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.