കൊച്ചി: സ്വര്‍ണ പണയ വായ്പാ മേഖലയിലെ പ്രധാന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡല്‍ മണി സെക്വര്‍ ചെയ്തതും അല്ലാത്തതുമായ എന്‍സിഡി കടപ്പത്രങ്ങള്‍ പുറത്തിറക്കി. ആയിരം രൂപ വീതം മുഖവിലയുള്ള എന്‍സിഡികളുടെ പബ്ലിക് ഇഷ്യു ആണ് ഇന്നലെ ആരംഭിച്ചത്. ഇഷ്യു അവസാനിക്കുന്ന ദിവസം ഒക്ടോബര്‍ 18 ആണെങ്കിലും അതിനു മുമ്പു തന്നെ നിശ്ചിത പരിധിയിലേറെ സബ്സ്ക്രൈബ് ചെയ്യപ്പെട്ടാല്‍ പബ്ലിക് ഇഷ്യു അവസാനിപ്പിക്കും.
കടപ്പത്രങ്ങളിലൂടെ 75 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെങ്കിലും കൂടിയ പരിധി 150 കോടി രൂപ ആയിരിക്കും. ഇഷ്യുകള്‍ക്ക് ക്രിസില്‍/ ബിബിബി സ്റ്റേബിള്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്. സെക്വര്‍ ചെയ്ത എന്‍സിഡികളുടെ കാലാവധി 366 ദിവസം മുതല്‍ 54 മാസം വരെയും അങ്ങനെ അല്ലാത്തവയുടേത് 61 മുതല്‍ 71 മാസം വരെയും ആണ്.
71 മാസം കൊണ്ട് നിക്ഷേപം ഇരട്ടിക്കുന്ന സ്കീമും ഉണ്ട്. (കടപ്പത്രങ്ങള്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യപ്പെടും.
ഇന്‍ഡല്‍ മണി എന്‍സിഡി കടപ്പത്രങ്ങള്‍ പുറത്തിറക്കി
12:23 AM Sep 24, 2021 | Deepika.com