ഓസ്ട്രേലിയയിൽ ഭൂകന്പം

12:39 AM Sep 23, 2021 | Deepika.com
മെ​​​ൽ​​​ബ​​​ൺ: തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലു​​​ണ്ടാ​​​യ ഭൂ​​​ച​​​ല​​​ന​​​ത്തി​​​ൽ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു കേ​​​ടു​​​പാ​​​ടു​​​ക​​​ളു​​​ണ്ടാ​​​യി. വി​​​ക്ടോ​​​റി​​​യ സം​​​സ്ഥാ​​​ന​​​ത്തെ മാ​​​ൻ​​​സ്ഫീ​​​ൽ​​​ഡി​​​ൽ രാ​​​വി​​​ലെ 9.15നാ​​ണു ഭൂ​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. ഭൂ​​​ക​​​ന്പ​​​മാ​​​പി​​​നി​​​യി​​​ൽ 5.9 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. 4ഉം 3.1​​ഉം ​തീ​​​വ്ര​​​ത​​​യു​​​ള്ള തു​​​ട​​​ർച​​​ല​​​ന​​​ങ്ങ​​​ളു​​​മുണ്ടാ​​​യി.

മാ​​​ൻ​​​സ്ഫീ​​​ൽ​​​ഡി​​​ന് അ​​​ടു​​​ത്തു​​​ള്ള മെ​​​ൽ​​​ബ​​​ണി​​​ൽ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി. ഒ​​​ട്ട​​​ന​​​വ​​​ധി ബ​​​ഹു​​​നി​​​ല കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ആ​​​ളു​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു. സൗ​​​ത്ത് ഓ​​​സ്ട്രേ​​​ലി​​​യ, ന്യൂ ​​​സൗ​​​ത്ത് വെ​​​യി​​​ൽ​​​സ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഭൂ​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു.

ആ​​​ള​​​പാ​​​യ​​​മോ ഗു​​​രു​​​ത​​​ര പ​​​രി​​​ക്കോ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്കോ​​​ട്ട് മോ​​​റി​​​സ​​​ൺ പ​​​റ​​​ഞ്ഞു. ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ഭൂ​​​ച​​​ല​​​നം അ​​​പൂ​​​ർ​​​വ​​​മാ​​​യ​​​തി​​​നാ​​​ൽ ആ​​​ളു​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.