കൊച്ചി: കമ്പനിയുടെ ഇന്‍ഡസ്ട്രിയല്‍, ബിഎഫ്എസ്ഐ വിഭാഗങ്ങളെ നയിക്കാന്‍ പരിചയസമ്പന്നരായ വിദഗ്ധരെ നിയമിച്ച് നെസ്റ്റ് ഡിജിറ്റല്‍. നെസ്റ്റിന്റെ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഎഫ്എസ്ഐ വിഭാഗത്തെ വൈഭവ് ശര്‍മ നയിക്കും.
ഇന്‍ഡസ്ട്രിയല്‍ ഇടപാടുകള്‍ക്ക് രാജീവ് ദേശ്പ്രഭുവായിരിക്കും ഇനി ചുക്കാന്‍ പിടിക്കുക. മാനുഫാക്ചറിംഗ് ഓട്ടോമേഷന്‍, ഓട്ടോമോട്ടീവ്, വ്യോമയാനം, പ്രതിരോധം, റെയില്‍, സമുദ്ര ഗതാഗതം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനമായിരിക്കും ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ വിഭാഗത്തില്‍ രാജീവ് ദേശ്പ്രഭുവിന്റെ ചുമതല.
നെസ്റ്റ് ഡിജിറ്റലിനു പുതിയബിസിനസ് മേധാവികള്‍
11:54 PM Sep 22, 2021 | Deepika.com