അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ സംഘടനയുടെ ഓഫീസ് താലിബാൻ പിടിച്ചെടുത്തു

10:55 PM Sep 19, 2021 | Deepika.com
കാ​​ബൂ​​ൾ: അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ സ്വ​​ത​​ന്ത്ര മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മി​​ഷ​​ന്‍റെ (എ​​ഐ​​എ​​ച്ച്ആ​​ർ​​സി) ഓ​​ഫീ​​സ് താ​​ലി​​ബാ​​ൻ ഭ​​ര​​ണ​​കൂ​​ടം പി​​ടി​​ച്ചെ​​ടു​​ത്തു. താ​​ലി​​ബാ​​ൻ‌ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ ക​​ഴി​​ഞ്ഞ​​മാ​​സം 15 നാ​​ണ് എ​​ഐ​​എ​​ച്ച്ആ​​ർ​​സി​​യു​​ടെ ഓ​​ഫീ​​സും സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

പ്ര​​ശ്ന​​ത്തി​​ൽ ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും രാ​​ജ്യ​​ത്തെ മ​​നു​​ഷ്യാ​​വ​​കാ​​ശ ലം​​ഘ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് സ്വ​​ത​​ന്ത്ര സ​​മി​​തി അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നും എ​​ഐ​​എ​​ച്ച്ആ​​ർ​​സി ഐ​​ക്യ​​രാ​​ഷ്‌​​ട്ര സ​​ഭ​​യോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ചു. കെ​​ട്ടി​​ടം പി​​ടി​​ച്ചെ​​ടു​​ത്ത​​തി​​നു പു​​റ​​മേ ഓ​​ഫീ​​സി​​ലെ കം​​പ്യൂ​​ട്ട​​റു​​ക​​ൾ മു​​ത​​ൽ കാ​​ർ വ​​രെ താ​​ലി​​ബാ​​ൻ ഏ​​റ്റെ​​ടു​​ത്തു.

മ​​നു​​ഷ്യാ​​വ​​കാ​​ശ​​പ്ര​​ശ്ന​​ങ്ങ​​ളി​​ൽ നി​​ഷേ​​ധാ​​ത്മ​​ക നി​​ല​​പാ​​ട് തു​​ട​​രു​​ന്ന താ​​ലി​​ബാ​​ൻ ഭ​​ര​​ണ​​കൂ​​ടം ത​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ക​​രെ കാ​​യി​​ക​​മാ​​യി നേ​​രി​​ടു​​മെ​​ന്ന ആ​​ശ​​ങ്ക​​യു​​ണ്ടെ​​ന്നും എ​​ഐ​​എ​​ച്ച്ആ​​ർ​​സി പ​​റ​​യു​​ന്നു.

സ്ത്രീ​​ക​​ൾ​​ക്കും പെ​​ൺ​​കു​​ട്ടി​​ക​​ൾ​​ക്കും സ​​മീ​​പ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളി​​ൽ ആ​​ശ​​ങ്ക​​യു​​ണ്ട്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും സം​​ഘ​​ട​​ന യു​​എ​​ൻ നേ​​തൃ​​ത്വ​​ത്തോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.