കാബൂൾ: മുൻ അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റ് അമറുള്ള സാലെയുടെ വസതിയിൽനിന്ന് 60 ലക്ഷം ഡോളറും 15 സ്വർണക്കട്ടികളും കണ്ടെത്തിയെന്നു താലിബാൻ. പഞ്ച്ശീർ താഴ്വരയിൽ താലിബാൻവിരുദ്ധ പോരാട്ടത്തിനു നേതൃത്വം നല്കിയത് അമറുള്ള സാലെയും അഹമ്മദ് മസൂദുമാണ്.
അഫ്ഗാൻ പ്രസിഡന്റായിരുന്ന അഷറഫ് ഗനി രാജ്യം വിട്ടതോടെ അമറുള്ള സാലെ സ്വയം പ്രസിഡന്റായി പ്രഖ്യാപനം നടത്തിയിരുന്നു. പഞ്ച്ശീർ താഴ്വര താലിബാൻ കീഴടക്കിയതോടെ അമറുള്ള സാലെ അയൽരാജ്യമായ താജിക്കിസ്ഥാനിലേക്കു രക്ഷപ്പെട്ടിരുന്നു.
അമറുള്ള സാലെയുടെ വസതിയിൽനിന്ന് ഡോളറും സ്വർണക്കട്ടികളും കണ്ടെത്തിയെന്നു താലിബാൻ
12:54 AM Sep 14, 2021 | Deepika.com