ഷിനിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ചിംഗായ് പ്രവിശ്യയിലെ ഹെബേയിൽ കൽക്കരി ഖനിയിൽ കുടുങ്ങിയ 19 പേർ മരിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. കനത്ത മഴയെത്തുടർന്ന് ഓഗസ്റ്റ് 14ന് കൽക്കരി ഖനിയിൽ വെള്ളം കയറുകയായിരുന്നു.
ഈ സമയം ഖനിക്കുള്ളിൽ 21 ജോലിക്കാരുണ്ടായിരുന്നു. രക്ഷാപ്രവർത്തകർ പിറ്റേന്ന് രണ്ടു പേരെ പുറത്തെത്തിച്ചെങ്കിലും ഒരാൾ മരിച്ചു. ഒരു മാസം നീണ്ട രക്ഷാപ്രവർത്തനത്തിടെ, ബാക്കി 19 പേരുടെ മൃതദേഹം കണ്ടെത്തിയതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
ചൈനയിൽ കൽക്കരിഖനിയിൽ കുടുങ്ങിയ 19 പേർ മരിച്ചു
11:33 PM Sep 13, 2021 | Deepika.com