ഉത്തരകൊറിയ മിസൈൽ പരീക്ഷിച്ചു
11:33 PM Sep 13, 2021 | Deepika.com
സിയൂൾ: പുതിയ ദീർഘദൂര ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ വെളിപ്പെടുത്തി. യുഎസുമായി അണവ ചർച്ച നടക്കുന്ന സാഹചര്യത്തിൽ സൈനിക ബലം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയയുടെ നടപടി. 1,500 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ പരീക്ഷിച്ചതായി കൊറിയൻ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.