ബെർനി: ഇന്ത്യക്കാരുടെ സ്വിറ്റ് സർലൻഡിലുള്ള റിയൽ എസ്റ്റേറ്റ് ആസ്തിയുടെ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ഈ മാസം ഇന്ത്യക്കു കൈമാറും.
ഇന്ത്യയും സ്വിറ്റ്സർലൻഡും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണു വിവരങ്ങൾ കൈമാറുന്നത്. ആദ്യമായാണു റിയൽ എസ്റ്റേറ്റ് ആസ്തികളായ ഫ്ലാറ്റുകൾ, അപ്പാർട്ട്മെന്റുകൾ തുടങ്ങിയവയുടെ വിവരങ്ങൾ ഇന്ത്യക്കു ലഭിക്കുന്നത്.
ഇതു മൂന്നാം തവണയാണ് സ്വിസ് ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം ഇന്ത്യക്കു ലഭിക്കുന്നത്. 2019 സെപ്റ്റംബറിൽ ഇന്ത്യയടക്കം 75 രാജ്യങ്ങൾക്ക് സ്വിറ്റ്സർലൻഡ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറിയിരുന്നു.
2020 സെപ്റ്റംബറിൽ രണ്ടാം തവണ ഇന്ത്യക്ക് വിവരങ്ങൾ ലഭിച്ചു. അത്തവണ 85 രാജ്യങ്ങൾക്കാണു സ്വിറ്റ്സർലൻഡ് വിവരങ്ങൾ കൈമാറിയത്.
ഇന്ത്യക്കാരുടെ റിയൽ എസ്റ്റേറ്റ് ആസ്തി, ബാങ്ക് അക്കൗണ്ട് വിവരം ഈ മാസം സ്വിറ്റ്സർലൻഡ് കൈമാറും
11:35 PM Sep 12, 2021 | Deepika.com