ബുഡാപെസ്റ്റ്: “നിങ്ങൾക്ക് ഞാൻ ആരാണ്” എന്ന ചോദ്യമാണ് യേശു നമ്മളോരോരുത്തരോടും ചോദിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ 52-ാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനു സമാപനം കുറിച്ച് അർപ്പിച്ച വിശുദ്ധ കുർബാനയിൽ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
“ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത് ?”എന്നു യേശു ശിഷ്യന്മാരോടു ചോദിച്ചു. ആ ചോദ്യംതന്നെയാണ് നമ്മളോരോരുത്തരും അഭിമുഖീകരിക്കുന്നത്. പഠിച്ചുവച്ച വേദോപദേശം ഓർത്തെടുത്ത് പെട്ടെന്ന് ഉത്തരം നല്കേണ്ട ചോദ്യമല്ലിത്.
യേശുവിനെ ഉദ്ഘോഷിച്ച് യേശുവിനെ വിവേചിച്ചറിഞ്ഞ് യേശുവിനെ പിന്തുടരുന്ന മൂന്നു ഘട്ടങ്ങളിലാണ് ഈ ചോദ്യത്തിന്റെ ഉത്തരമെന്നു മാർപാപ്പ പറഞ്ഞു.
ഹീറോസ് ചത്വരത്തിൽ നടന്ന ദിവ്യബലിയിൽ ആയിരങ്ങൾ പങ്കുകൊണ്ടു. ദിവ്യകാരുണ്യ കോൺഗ്രസിന്റെ അവസാനം മറ്റൊരു യാത്രയുടെ തുടക്കമാണെന്നു മാർപാപ്പ ഓർമിപ്പിച്ചു.
ഞാൻ നിങ്ങൾക്കാരാണ് ? യേശുവിന്റെ ചോദ്യത്തിനുത്തരം നല്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ
11:04 PM Sep 12, 2021 | Deepika.com