താലിബാൻ ഭരണത്തിൽ പെൺകുട്ടികൾക്കു പഠിക്കാം; ആൺകുട്ടികൾക്കൊപ്പം വേണ്ട

11:04 PM Sep 12, 2021 | Deepika.com
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​നു താ​​​ലി​​​ബാ​​​ൻ സ​​​ർ​​​ക്കാ​​​ർ ച​​​ട്ട​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി. പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ പ​​​ഠി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന് ഉ​​​ന്ന​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി അ​​​ബ്ദു​​​ൾ ബാ​​​ഖ്വി ഹാ​​​ഖാ​​​നി അ​​​റി​​​യി​​​ച്ചു.

എ​​​ന്നാ​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കൊ​​​പ്പം ഇ​​​രു​​​ന്നു പ​​​ഠി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. പ്രൈ​​​മ​​​റി ത​​​ലം മു​​​ത​​​ൽ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ​​​യും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ​​​യും വെ​​​വ്വേ​​​റെ​​​യി​​​രു​​​ത്തും. പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​ക്കു പ്ര​​​ത്യേ​​​ക വ​​​സ്ത്ര​​​ധാ​​​ര​​​ണം നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി​​​രി​​​ക്കും. പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ പ​​​ഠി​​​പ്പി​​​ക്കാ​​​ൻ വ​​​നി​​​താ അ​​​ധ്യാ​​​പ​​​ക​​​രി​​​ല്ലെ​​​ങ്കി​​​ൽ പു​​​രു​​​ഷ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ക​​​ർ​​​ട്ട​​​നു പി​​​റ​​​കി​​​ൽ​​​നി​​​ന്നു പ​​​ഠി​​​പ്പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​ന്നു മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

1996 മു​​​ത​​​ൽ 2001 വ​​​രെ താ​​​ലി​​​ബാ​​​ൻ ഭ​​​രി​​​ച്ച​​​പ്പോ​​​ൾ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ പ​​​ഠി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നി​​​ല്ല. അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന താ​​​ലി​​​ബാ​​​നെ പു​​​റ​​​ത്താ​​​ക്കി​​​യ​​​തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടി​​​ലാ​​​ണ് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്ക് വി​​​ദ്യാ​​​ഭ്യാ​​​സം ല​​​ഭി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യ​​​ത്. കോ​​​ള​​​ജു​​​ക​​​ളി​​​ൽ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളും ഒ​​​രു​​​മി​​​ച്ചാ​​​ണു പ​​​ഠി​​​ച്ചി​​​രു​​​ന്ന​​​ത്.

മി​​​ക്സ​​​ഡ് സ​​​ന്പ്ര​​​ദാ​​​യം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ ഒ​​​രു പ്ര​​​ശ്ന​​​വു​​​മി​​​ല്ലെ​​​ന്ന് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് മ​​​ന്ത്രി ഹാ​​​ഖാ​​​നി പ​​​റ​​​ഞ്ഞു. അ​​​വ​​​ർ മു​​​സ്‌​​​ലിം​​​ക​​​ളാ​​​ണെ​​​ന്നും ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ച്ചോ​​​ളു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.