വാഷിംഗ്ടൺ ഡിസി: അൽക്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയുടെ ഒരു മണിക്കൂർ നീളമുള്ള വീഡിയോ പുറത്തുവന്നു. ഇയാൾ അസുഖങ്ങൾ മൂലം മരിച്ചുവെന്ന പ്രചാരണം കഴിഞ്ഞവർഷം അവസാനത്തോടെ ഉണ്ടായിരുന്നു.
9/11 ഭീകരാക്രമണത്തിന്റെ 20-ാം വാർഷികദിനമായ ശനിയാഴ്ചയാണു വീഡിയോ പുറത്തുവന്നതെന്ന് ജിഹാദി വെബ്സൈറ്റുകൾ നിരീക്ഷിക്കുന്ന യുഎസിലെ എസ്ഐടിഇ ഇന്റലിജൻസ് ഗ്രൂപ്പ് അറിയിച്ചു.
അടുത്തിടെ റിക്കാർഡ് ചെയ്ത വീഡിയോ ആണിതെന്നതിനു തെളിവില്ല. താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാൻ പിടിച്ചതിനെക്കുറിച്ച് സവാഹിരി പറയുന്നില്ല.
അതേസമയം, യുഎസ് സേന അഫ്ഗാനിസ്ഥാൻ വിടുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. അഫ്ഗാൻ വിടുന്നതിനു യുഎസ് താലിബാനുമായി കരാറുണ്ടാക്കിയത് 2020 ഫെബ്രുവരിയിലാണ്.
സവാഹിരിയുടെ വീഡിയോ പുറത്ത്
11:04 PM Sep 12, 2021 | Deepika.com