മെക്സിക്കോയിൽ ഭൂചലനം
11:15 PM Sep 08, 2021 | Deepika.com
മെക്സിക്കോ സിറ്റി: തെക്കുപടിഞ്ഞാറൻ മെക്സിക്കോയിൽ പസഫിക് തീരത്ത് അതിശക്തമായ ഭൂചലനം. ഭൂകന്പമാപിനിയിൽ ഏഴ് തീവ്രത രേഖപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രമായ ആക്കാപുൽക്കോ പട്ടണത്തിൽ ഒരാൾ മരിച്ചു. പട്ടണത്തിലെ വിമാനത്താവളത്തിന്റെ കൺട്രോൾ ടവർ അടക്കം ഒട്ടനവധി കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി.