മാരുതി മോഡലുകളുടെ വില കൂടി
12:30 AM Sep 07, 2021 | Deepika.com
മുംബൈ: മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നിർമിക്കുന്ന തെരഞ്ഞെടുത്ത മോഡലുകൾക്ക് വില വർധന പ്രാബല്യത്തിലായി. ആൾട്ടോ മുതൽ വിറ്റാര ബ്രെസ വരെയുള്ള മോഡലുകൾക്കാണ് 1.9 ശതമാനം വില വർധിച്ചിരിക്കുന്നത്. നിർമാണച്ചെലവ് ഉയർന്നതുമൂലമുള്ള കന്പനിയുടെ നഷ്ടം നികത്താൻ വിലവർധിപ്പിക്കുയായിരുന്നുവെന്നാണ് കന്പനി അധികൃതരുടെ വിശദീകരണം.