കൊച്ചി: ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനായി ആഗോള സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്പെര്‍സ്കി ഭാരതി എയര്‍ടെലുമായി സഹകരിക്കുന്നു. ഇതുവഴി എയര്‍ടെല്‍ വരിക്കാര്‍ക്ക് ഇനി എയര്‍ടെല്‍ താങ്ക്സ് ആപ്പിലൂടെ ഏതാനും ക്ലിക്കുകളില്‍ കാസ്പെര്സ്കിയുടെ സമ്പൂര്‍ണ സെക്യൂരിറ്റി സംവിധാനം നേരിട്ടു വാങ്ങാം.
കാസ്പെര്സ്കിയുടെ മാത്രമായ ആധുനിക പരിഹാര ഡീലുകളും ലഭ്യമാകും. വരിക്കാര്‍ എയര്‍ടെല്‍ താങ്ക്സ് ആപ് ഡൗണ്‍ലോഡ് ചെയ്ത് ഷോപ്പ് വിഭാഗത്തില്‍ ലൈഫ്സ്റ്റൈല്‍ ഓഫറുകളില്‍ ചെന്ന് കാസ്പെര്‍സ്കി ബാനറില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോഗിച്ചുതുടങ്ങാം.
കാസ്പെര്‍സ്കിയും എയര്‍ടെലും കൈകോർക്കുന്നു
12:30 AM Sep 07, 2021 | Deepika.com