മുംബൈ: രാജ്യത്ത് വ്യാജ ഡെയറി ഉത്പന്നളുടെ വിപണനത്തിനു തടയിടാൻ കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗം രംഗത്ത്.
ഡെയറി ഉത്പന്നങ്ങളുടെ ലേബലിൽ പാലിതര ഉത്പന്നങ്ങൾ വിൽക്കുന്നത് അവസാനിപ്പിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഇ-കൊമേഴ്സ് കന്പനികൾക്കു നിർദേശം നൽകി.
സസ്യാധിഷ്ഠിത ആഹാരവസ്തുക്കളും മറ്റും പാലുത്പന്നങ്ങളായി വിൽക്കുന്നത് രാജ്യത്ത് വ്യാപകമായ സാഹചര്യത്തിലാണ് നടപടി.
നിയമവിരുദ്ധമായി ഡെയറി പ്രൊഡക്ട്സ് എന്ന പേര് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യാൻ 15 ദിവസമാണ് സാവകാശം നൽകിയിരിക്കുന്നത്. ഇതിനു ശേഷവും വില്പന തുടർന്നാൽ നിയമനടപടി നേരിടേണ്ടിവരും.
പാലുത്പന്നങ്ങളല്ലാത്തവ ഡെയറി ഉത്പന്നങ്ങളായി വിൽക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും എഫ്എസ്എസ് എഐ നിർദേശം നൽകിയിട്ടുണ്ട്.
വ്യാജ ഡെയറി ഉത്പന്നങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര ഭക്ഷ്യസുരക്ഷാവിഭാഗം
10:32 PM Sep 04, 2021 | Deepika.com