വാഷിംഗ്ടൺ ഡിസി: ചൈനീസ് അധിനിവേശ ഭീഷണി നേരിടുന്ന തായ്വാന് 40 ഹോവിറ്റ്സർ പീരങ്കി യൂണിറ്റ് വിൽക്കാൻ യുഎസ് തീരുമാനിച്ചു. 75 കോടി ഡോളറിന്റെ ഈ ഇടപാടിനു യുഎസ് കോൺഗ്രസിന്റെ അനുമതികൂടി ലഭിക്കണം.
യുഎസിൽ ജോ ബൈഡൻ പ്രസിഡന്റായ ശേഷം തായ്വാനുമായി നടത്തുന്ന പ്രധാന ആയുധ ഇടപാടാണിത്.
ചൈന തായ്വാനെ സ്വന്തം രാജ്യത്തിന്റെ ഭാഗമായിട്ടാണു കാണുന്നത്. സൈനിക ശക്തി ഉപയോഗിച്ച് തായ്വാൻ പിടിച്ചെടുക്കുമെന്നും പറഞ്ഞിട്ടുണ്ട്.
തായ്വാന് യുഎസ് ഹോവിറ്റ്സർ പീരങ്കി നല്കും
11:14 PM Aug 05, 2021 | Deepika.com