അമേരിക്ക ഇലക്‌ട്രിക് കാർ യുഗത്തിലേക്ക്

11:14 PM Aug 05, 2021 | Deepika.com
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ വി​​​ൽ​​​ക്കു​​​ന്ന പു​​​തി​​​യ കാ​​​റു​​​ക​​​ളി​​​ൽ പ​​​കു​​​തി​​​യും 2030ഓ​​​ടെ പ​​​രി​​​സ്ഥി​​​തി​​സൗ​​​ഹൃ​​​ദമാ​​​യി​​​രി​​​ക്ക​​​ണം എ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഉ​​​ത്ത​​​ര​​​വി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ ഒ​​​പ്പു​​​വ​​​ച്ചു. ബാ​​​റ്റ​​​റി ഇ​​​ല​​​ക്‌​​​ട്രി​​​ക്, ഹൈ​​​ബ്രി​​​ഡ് വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നാ​​ണു നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

ഇ​​​തോ​​​ടെ അ​​​മേ​​​രി​​​ക്ക ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​ർ യു​​​ഗ​​​ത്തി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​മെ​​ന്നു വൈ​​​റ്റ്ഹൗ​​​സ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം ചെ​​​റു​​​ക്കാ​​​നു​​​ള്ള സു​​​പ്ര​​​ധാ​​​ന ചു​​​വ​​​ടു​​​വ​​​യ്പാ​​​ണി​​​തെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വ​​​ൻ​​​കി​​​ട വാ​​​ഹ​​​നനി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഫോ​​​ർ​​​ഡും ജ​​​ന​​​റ​​​ൽ മോ​​​ട്ടോ​​​ഴ്സും ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​ർ നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.