വാഷിംഗ്ടൺ ഡിസി: നിയമസാധുതയോടെ അമേരിക്കയിലേക്കു കുടിയേറിയവരുടെ മക്കൾക്ക് പൗരത്വം ലഭിക്കാൻ വഴിയൊരുങ്ങുന്നു. പ്രസിഡന്റ് ജോ ബൈഡൻ കോൺഗ്രസിനു സമർപ്പിച്ചിരിക്കുന്ന കുടിയേറ്റപരിഷ്കരണ ബില്ലിൽ ഇതും ഉൾപ്പെടുത്തിയിട്ടുണ്ടെന്നു വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
എച്ച് 1ബി അടക്കമുള്ള കുടിയേറ്റയിതര ദീർഘകാല വീസയിൽ അമേരിക്കയിലെത്തിയവരുടെ മക്കൾക്ക് ആശ്വാസം നല്കുന്ന നടപടിയാണിത്. രണ്ടു ലക്ഷത്തോളം വരുന്ന ഇത്തരം കുട്ടികളിൽ ഭൂരിഭാഗവും ഇന്ത്യൻവംശജരാണ്. രക്ഷിതാക്കളുടെ ആശ്രിതരായാണ് ഇവർ അമേരിക്കയിൽ തുടരുന്നത്. 21 വയസ് പൂർത്തിയാകുന്നതോടെ ഇവർക്കുള്ള നിയമപരിരക്ഷ ഇല്ലാതാകുകയും രാജ്യം വിടേണ്ടിവരുകയും ചെയ്യുന്ന അവസ്ഥയാണു നിലവിലുള്ളത്.
അമേരിക്കയിലേക്കു കുടുംബത്തോടെ കുടിയേറാനുള്ള നടപടികൾ ലളിതമാക്കാനുള്ള വ്യവസ്ഥകളാണു ബില്ലിലുള്ളത്. ഇത്തരം വീസയ്ക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കും. വീസ കിട്ടാനുള്ള കാലതാമസം കുറയ്ക്കും. എച്ച് 1ബി വീസക്കാരുടെ ആശ്രിതർക്ക് രാജ്യത്ത് തൊഴിലെടുക്കാനും അനുമതി നല്കും.
ദീർഘകാല വീസക്കാരുടെ മക്കൾക്കു യുഎസ് പൗരത്വം നല്കുന്നു
11:14 PM Aug 05, 2021 | Deepika.com