കൊച്ചി: പ്രമുഖ ധനകാര്യസേവന സ്ഥാപനമായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് പൊതുവിപണിയിലൂടെ സമാഹരിച്ച കടപ്പത്രങ്ങള്‍ ഓവര്‍ സബ്സ്ക്രെബ് ചെയ്തു.
ഓഹരിയാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍നിന്നു ലഭിച്ചതെന്നും 150 കോടി രൂപ ലക്ഷ്യമിട്ട നാലാമത്തെ എന്‍സിഡി പബ്ലിക് ഇഷ്യൂ വന്‍ വിജയമാക്കാന്‍ കഴിഞ്ഞതായും കമ്പനി ചെയര്മാന് ഡോ. ജെ. അലക്സാണ്ടര്‍ പറഞ്ഞു.
സമാഹരിച്ച തുക പൂര്‍ണമായി ഗോള്‍ഡ് ലോണിനായി വിനിയോഗിക്കാനും തെക്കേ ഇന്ത്യ മുഴുവന്‍ ശാഖകളുടെ എണ്ണം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി. വ്യാപാരികള്‍ക്കായുള്ള സ്വര്‍ണവായ്പ പദ്ധതി വ്യാപാര സഹായി ഗോള്‍ഡ് ലോണിന്റെ ഉദ്ഘാടനം ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ കൊച്ചിയില്‍ അഞ്ചിനു നിര്‍വഹിക്കും.
കെഎല്‍എം ആക്സിവ കടപ്പത്രങ്ങള്‍ക്കു മികച്ച പ്രതികരണം
01:23 AM Aug 02, 2021 | Deepika.com