ഹാസ്യതാരത്തെ കൊലപ്പെടുത്തി
11:50 PM Jul 29, 2021 | Deepika.com
കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിൽ ജനപ്രിയ ഹാസ്യതാരത്തെ താലിബാൻ ഭീകരർ പിടിച്ചുകൊണ്ടു പോയി വധിച്ചു. ജൂലൈ 22 ന് ബക്രീദ് ആഘോഷത്തിനിടെയാണു നാസർ മുഹമ്മദിനെ ഭീകരർ തട്ടിക്കൊണ്ടു പോയത്. നാസറിനെ അടിച്ചുകൊന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.