ഇന്ത്യയിലേക്കുൾപ്പെടെ യാത്രാവിലക്കുമായി സൗദി
12:27 AM Jul 29, 2021 | Deepika.com
ദുബായ്: കോവിഡ് റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്ന പൗരൻമാർക്കു മൂന്നു വർഷത്തെ യാത്രാവിലക്കും വലിയ പിഴയും ഏർപ്പെടുത്തി സൗദി അറേബ്യ. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ റെഡ് ലിസ്റ്റിലുണ്ട്. ഈ രാജ്യങ്ങളിലേക്കു നേരിട്ടോ മറ്റു രാജ്യങ്ങൾ വഴിയോ യാത്ര ചെയ്യുന്നവർക്കെതിരേ തുടർനടപടികളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.