സംസ്ഥാനത്ത്1500 കോടിയുടെ നിക്ഷേപ താത്പര്യമെന്ന് സര്‍വേ
11:50 PM Jul 28, 2021 | Deepika.com
കൊച്ചി: സംസ്ഥാനത്ത് നിലവിലുള്ള പതിനഞ്ചോളം വ്യവസായ സംരംഭകര്‍1,500 കോടി രൂപയുടെ വികസനപദ്ധതികള്‍ നടപ്പാക്കാന്‍ താത്പര്യം കാണിക്കുന്നതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ(സിഐഐ) സര്‍വേ. സംരഭകരുടെ വികസനപദ്ധതികള്‍ സംബന്ധിച്ച് സിഐഐ നടത്തിയ സര്‍വേയിലാണ് നിക്ഷേപ താത്പര്യങ്ങള്‍ കണ്ടെത്തിയതെന്ന് സിഐഐ ദക്ഷിണ മേഖലാ ചെയര്മാന് സി.കെ. രംഗനാഥന് പത്രസമ്മേളനത്തില്‍ അറിയിച്ചു.