ന്യൂയോര്‍ക്ക്: പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തെഹ്രിക്-ഇ-താലിബാന് പാക്കിസ്ഥാന്റെ (ടിടിപി) ആറായിരത്തോളം ഭീകരര്‍ അഫ്ഗാനിസ്ഥാനിലെ താലിബാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നു യുഎന്‍ സുരക്ഷാ സമിതിയുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഭീകരര്‍ താലിബാനോടൊപ്പം അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു യുഎന്‍ അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ടീമിന്റെ 28-ാം റിപ്പോര്‍ട്ടില്‍ പറുന്നു. പതിനായിരത്തോളം വിദേശ ഭീകരരാണ് അഫ്ഗാനിസ്ഥാനിലുള്ളത്. മധ്യേഷ്യ, റഷ്യ, പാക്കിസ്ഥാന്, ചൈനയിലെ ഉയ്ഗര് എന്നിവിടങ്ങളില്‍നിന്നുള്ള ഭീകരരാണു കൂടുതലും. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നങ്കാഹാര് ഉള്‍പ്പെടെയുള്ള കിഴക്കന്‍ ജില്ലകളിലാണു ടിടിപി ഭീകരര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
പാക് താലിബാന്റെ ആറായിരം ഭീകരര്‍ അഫ്ഗാനിലുള്ളതായി യുഎന്‍ റിപ്പോര്‍ട്ട്
12:33 AM Jul 28, 2021 | Deepika.com