ദക്ഷിണ ചൈന കടൽ: ചൈനയുടെ അവകാശത്തിന് അടിസ്ഥാനമില്ലെന്നു യുഎസ്
12:33 AM Jul 28, 2021 | Deepika.com
സിംഗപ്പൂര്‍: ദക്ഷിണ ചൈന കടലിന്മേലുള്ള ചൈനയുടെ അവകാശവാദത്തിന് അന്താരാഷ്ട്ര നിയമത്തില്‍ അടിസ്ഥാനമില്ലെന്നു പെന്റഗണ്‍ മേധാവി ലോയിഡ് ഓസ്റ്റിന്‍ പറഞ്ഞു. ചൈനയുടെ അവകാശ വാദം മേഖലയിലെ അഖണ്ഡത തര്‍ക്കുമെന്നു തെക്കുകിഴക്കന്‍ ഏഷ്യ സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍ പെന്റഗണ്‍ മേധാവി പറഞ്ഞു.