കൂടുതൽ കറൻസി അച്ചടിക്കില്ല
11:38 PM Jul 26, 2021 | Deepika.com
ന്യൂഡൽഹി: കോവിഡ് മഹാവ്യാധി മൂലമുള്ള സാന്പത്തികപ്രതിസന്ധി മറികടക്കാൻ കൂടുതൽ കറൻസി അച്ചടിക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. സാന്പത്തികമേഖലയിലെ ശാസ്ത്രജ്ഞരും വിദഗ്ധരും നിർദേശിച്ച ആശയമാണിതെങ്കിലും സർക്കാർ അതിനില്ലെന്നു മന്ത്രി പറഞ്ഞു. സാന്പത്തികമേഖലയുടെ അടിത്തറ ശക്തമാണെന്നും അവർ കൂട്ടിച്ചേർത്തു.