ലോസ് ആഞ്ചലസ്: പടിഞ്ഞാറൻ അമേരിക്കയിൽ പടരുന്ന കാട്ടുതീകളിൽ വ്യാപക നാശനഷ്ടം. കലിഫോർണിയ സംസ്ഥാനത്തിന്റെ വടക്ക് പടരുന്ന ഡിക്സി ഫയർ എന്ന കാട്ടുതീയിൽ നിരവധി ഭവനങ്ങൾ ചാന്പലായി.
ഇന്ത്യൻ ഫാൾസ് എന്ന ചെറു പട്ടണത്തിലാണ് കൂടുതൽ നാശനഷ്ടം. ജുലൈ 14നാണ് ഈ കാട്ടുതീ പടരാൻ തുടങ്ങിയത്. 1,81,000 ഏക്കർ ഭൂമിയിൽ തീപിടിത്തമുണ്ടായി. ഇരുപതു ശതമാനം പ്രദേശങ്ങളിൽ മാത്രമാണ് തീയണയ്ക്കാൻ കഴിഞ്ഞിട്ടുള്ളത്. അയൽസംസ്ഥാനമായ ഒറേഗോണിന്റെ തെക്കുഭാഗത്ത് ബൂട്ട്ലെഗ് ഫയർ എന്ന കാട്ടുതീ പടരുന്നുണ്ട്.
അമേരിക്കയിൽ കാട്ടുതീ പടരുന്നു; വ്യാപക നാശനഷ്ടം
12:33 AM Jul 26, 2021 | Deepika.com