ആമസോണില്‍ പ്രൈം ഡേ ഓഫര്‍
12:38 AM Jul 25, 2021 | Deepika.com
കൊച്ചി: ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി പ്രൈം ഡേയുടെ അഞ്ചാം പതിപ്പ് 26, 27 തീയതികളില്‍. സ്മാര്‍ട്ട്ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് തുടങ്ങിയ വിഭാഗങ്ങളില്‍ മികച്ച ഓഫറുകള്‍, പുതിയ ഉത്പന്നങ്ങളുടെ ലോഞ്ച്, പ്രൈം വീഡിയോയില്‍ പുതിയ സിനിമകള്‍, പ്രൈം മ്യൂസിക്, പ്രൈം ഗെയിം, പ്രൈം റീഡിംഗ് എന്നിവ പ്രൈം ഡേ പ്രഖ്യാപനങ്ങളിലുണ്ട്. ചെറുകിട, ഇടത്തരം ബിസിനസുകളും ഇക്കുറി പങ്കെടുക്കുന്നുണ്ട്. ആമസോണ്‍ ലോഞ്ച്പാഡ്, സഹേലി, കാരിഗാര്‍ തുടങ്ങിയ പ്രോഗ്രാമുകളില്‍ നിന്നുള്ള വ്യാപാരികളും പങ്കെടുക്കും.