പാക്കിസ്ഥാനിൽ കനത്ത മഴ: 14 മരണം
12:39 AM Jul 23, 2021 | Deepika.com
പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ മഴക്കെടുതികളിൽ 14 പേർ മരിക്കുകയും 26 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ദേര ഇസ്മയിൽ ഖാൻ, ഹസാര തുടങ്ങി പ്രവിശ്യയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. ഏതാനും വീടുകൾ തകർന്നു.