ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം
12:42 AM Jul 21, 2021 | Deepika.com
ജറുസലെം: ലബനനിൽനിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം. രണ്ടു റോക്കറ്റുകളാണ് വടക്കൻ ഇസ്രയേൽ ലക്ഷ്യമിട്ടത്. ഒരെണ്ണം ഇസ്രയേൽ സൈന്യം തകർത്തു. രണ്ടാമത്തെ റോക്കറ്റ് തുറസായ സ്ഥലത്തു പതിച്ചു. നാശനഷ്ടമില്ല.