കൊച്ചി: യമഹയുടെ ജനപ്രിയ എഫ്സെഡ് 25 മോഡലില്‍ മോണ്‍സ്റ്റര്‍ എനര്‍ജി യഹമ മോട്ടോ ജിപി എഡിഷന് അവതരിപ്പിച്ചു.
ഈ മാസം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ ലഭിക്കും. ടാങ്കില്‍ യമഹ മോട്ടോ ജിപി ബ്രാന്‍ഡിംഗ്, റെയ്സിംഗ് ബാക്ക്ഗ്രൗണ്ട് എന്നിവയുമായെത്തുന്ന ഈ എഡിഷന് എഫ്സെഡ് മോഡലിന്റെ 249 സിസി എയര്‍ കൂള്‍ഡ്, എസ്ഒഎച്ച്സി, 4 സ്ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എൻജിന്റെ സവിശേഷതകളെല്ലാം നിലനിര്‍ത്തുന്നുണ്ട്. വില 1,36,800 (ഡല്‍ഹി എക്സ് ഷോറൂം) രൂപയാണ്.
യമഹ മോട്ടോ ജിപി എഡിഷന് അവതരിപ്പിച്ചു
12:06 AM Jul 21, 2021 | Deepika.com