ബെർലിൻ: പടിഞ്ഞാറൻ യൂറോപ്പിലെ പ്രളയദുരന്തത്തിൽ മരണം 183 ആയി. ജർമനിയിൽ 156ഉം ബെൽജിയത്തിൽ 27ഉം പേരാണു മരിച്ചത്. ഒട്ടനവധിപ്പേരെ കാണാതായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയാണ് പടിഞ്ഞാറൻ യൂറോപ്പ് കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നിനു കാരണം. ജർമനിയിലെ റൈൻലാൻഡ് -പലാറ്റിനേറ്റ്, നോർത്ത് റൈൻ-വെസ്റ്റ്ഫേലിയ സംസ്ഥാനങ്ങളിൽ വലിയ നാശനഷ്ടങ്ങളുണ്ടായി.. ജർമൻ ചാൻസലർ ആംഗല മെർക്കൽ ദുരന്തബാധിത മേഖലകൾ സന്ദർശിച്ചു. നെതർലാൻഡ്സ്, ലക്സംബർഗ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും വെള്ളപ്പൊക്കം ദുരിതം വിതച്ചു.
പടിഞ്ഞാറൻ യൂറോപ്പിലെ പ്രളയം: മരണം 183
12:07 AM Jul 19, 2021 | Deepika.com