കെനിയയിൽ പെട്രോൾ ടാങ്കറിനു തീപിടിച്ച് 13 മരണം

12:07 AM Jul 19, 2021 | Deepika.com
നെ​യ്റോ​ബി: പ​ടി​ഞ്ഞാ​റ​ൻ കെ​നി​യ​യി​ൽ പെ​ട്രോ​ൾ ടാ​ങ്ക​ർ മ​റി​ഞ്ഞു തീ​പി​ടി​ച്ച് 13 പേ​ർ മ​രി​ച്ചു. സി​യാ​യ കൗ​ണ്ടി​യി​ൽ ഇ​ന്ന​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​തി​രേ വ​ന്ന ലോ​റി​യു​മാ​യി ടാ​ങ്ക​ർ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ൾ പാ​ത്ര​ങ്ങ​ളി​ൽ ഇ​ന്ധ​നം ശേ​ഖ​രി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ 11 പേ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി.