കൊച്ചി: ഇന്ത്യന്‍ ഓയിലിന്റെ പെട്രോള്‍ പമ്പുകളില്‍നിന്ന് ഇന്ധനം നിറയ്ക്കാന്‍ ഇനി ഐസിഐസിഐ ഫാസ്ടാഗും ഉപയോഗിക്കാം. ഇതു സംബന്ധിച്ച് ഐഒസിയും ഐസിഐസിഐയും ധാരണയിലെത്തി. ഇന്ധനം നിറയ്ക്കുമ്പോള്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് വാഹനത്തിന്റെ ഫാസ്ടാഗോ നമ്പര്‍ പ്ലെയ്റ്റോ സ്കാന്‍ ചെയ്യും. തുടര്‍ന്ന് ഉപഭോക്താവിന് ഒരു ഒടിപി ലഭിക്കും.
പിഒഎസ് മെഷീനിലേക്ക് ഒടിപി എന്റര്‍ ചെയ്താല്‍ ഇടപാട് പൂര്‍ത്തിയാകും. പെട്രോള്‍, ഡീസല്‍, സെര്‍വോ ലൂബ്രിക്കന്റ്സ് എന്നിവ ഐസിഐസിഐ ഫാസ്ടാഗില് വാങ്ങാം. തുടക്കത്തില്‍ രാജ്യത്തെ 3,000 ഇന്ത്യന്‍ ഓയില്‍ റീട്ടെയ്ല്‍ ഔട്ലെറ്റുകളില് ഈ സൗകര്യം ലഭിക്കും.
ഇന്ത്യന്‍ ഓയില്‍ പമ്പുകളില്‍ ഐസിഐസിഐ ഫാസ്ടാഗ് ഉപയോഗിക്കാം
12:06 AM Jul 19, 2021 | Deepika.com