ടോക്കിയോ: ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഒളിന്പിക്സ് വില്ലേജിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. ഒരു സംഘാടകനാണ് രോഗം പിടിപെട്ടത്. അദ്ദേഹത്തെ ഹോട്ടലിൽ രണ്ടാഴ്ചത്തെ ക്വാറന്റൈനിലാക്കി.
23നാണ് ഒളിന്പിക്സ് ആരംഭിക്കുന്നത്. കോവിഡ് മഹാവ്യാധി മൂലം ഒരു വർഷം വൈകി നടത്തുന്ന ഒളിന്പിക്സ് ഏറ്റവും സുരക്ഷിതമായി നടത്തുമെന്നാണ് ജപ്പാൻ അവകാശപ്പെട്ടിരിക്കുന്നത്. കായികതാരങ്ങൾക്ക് ദിവസവും കോവിഡ് ടെസ്റ്റ് നടത്തും. കാണികളെ ഒഴിവാക്കിയിട്ടുമുണ്ട്.
അതേസമയം ഒളിന്പിക്സ് വില്ലേജിൽ കോവിഡ് റിപ്പോർട്ട് ചെയ്തത് കായികതാരങ്ങളിൽ ആശങ്ക വിതച്ചിട്ടുണ്ടെന്ന് ജപ്പാന്റെ ഒളിന്പിക്സ് മന്ത്രി സീക്കോ ഹാഷിമോട്ടോ സമ്മതിച്ചു.
ഒളിന്പിക്സ് വില്ലേജിൽ കോവിഡ്
12:12 AM Jul 18, 2021 | Deepika.com