ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കോവിഡ്
12:12 AM Jul 18, 2021 | Deepika.com
ലണ്ടൻ: ബ്രിട്ടീഷ് ആരോഗ്യവകുപ്പ് മന്ത്രി സാജിദ് ജാവിദിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം രണ്ടു ഡോസ് വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളതാണ്. രോഗലക്ഷണങ്ങൾ കാര്യമായില്ല. ഐസൊലേഷനിലാണെന്നു ജാവിദ് അറിയിച്ചു. വെള്ളിയാഴ്ച ബ്രിട്ടനിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം അന്‍പതിനായിരത്തിനു മുകളിലായി.