ഒല ഇലക്ടിക് സ്കൂട്ടറിന് ഒരു ദിവസംകൊണ്ട് ഒരു ലക്ഷം ബുക്കിംഗ്
12:10 AM Jul 18, 2021 | Deepika.com
മുംബൈ: ഒല ഇലക്ട്രിക് സ്കൂട്ടറിന് 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ബുക്കിംഗ് ലഭിച്ചതായി കന്പനി. വ്യാഴാഴ്ച വൈകുന്നേരമാണ് സ്കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചത്. 499 രൂപ അടച്ചാണ് വാഹനം ബുക്ക് ചെയ്യേണ്ടത്. അതേസമയം, പുതിയ ഇലക്ട്രിക് സ്കൂട്ടറിന്റെ വിലയും മറ്റു വിശദാംശങ്ങളും വരുന്ന ദിവസങ്ങളിൽ കന്പനി പുറത്തുവിടുമെന്നാണ് വിവരം. തമിഴ്നാട്ടിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഒലയുടെ നിർമാണ പ്ലാന്റിലാകും പുതിയ സ്കൂട്ടറുകൾ നിർമിക്കുക.