പട്ടാളഭരണം; മ്യാൻമറിൽ കൊല്ലപ്പെട്ടത് 75 കുട്ടികളെന്നു യുഎൻ

12:18 AM Jul 17, 2021 | Deepika.com
യാ​​​ങ്കോ​​​ൺ: മ്യാ​​​ൻ​​​മ​​​റി​​​ലെ പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണ​​​കൂ​​​ടം കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ന്ത​​​ക​​​രാ​​​കു​​​ന്ന​​​താ​​​യി യു​​​എ​​​ൻ ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മി​​​റ്റി. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ പ​​​ട്ടാ​​​ളം അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച​​​ശേ​​​ഷം 75 കു​​​ട്ടി​​​ക​​​ളാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ആ​​​യി​​​ര​​​ത്തോ​​​ളം കു​​​ട്ടി​​​ക​​​ൾ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​താ​​​യും ക​​​മ്മി​​​റ്റി അ​​​ധ്യ​​​ക്ഷ മി​​​കി​​​കോ ഒ​​​ട്ടാ​​​നി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ളെ നേ​​​രി​​​ടു​​​ന്ന സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​ർ കു​​​ട്ടി​​​ക​​​ളോ​​​ടു ദ​​​യ കാ​​​ണി​​​ക്കു​​​ന്നി​​​ല്ല. പ്ര​​​കോ​​​പ​​​ന​​​മി​​​ല്ലാ​​​തെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല്ലു​​​ന്ന​​​തും പ്ര​​​ക്ഷോ​​​ഭ​​​ക​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന മാ​​​താ​​​പി​​​താ​​​ക്ക​​​ളെ സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ലാ​​​ക്കാ​​​ൻ കു​​​ട്ടി​​​ക​​​ളെ ത​​​ട​​​വി​​​ലാ​​​ക്കു​​​ന്ന​​​തും വ്യാ​​​പ​​​ക​​​മാ​​​ണ്. ചി​​​ല കു​​​ട്ടി​​​ക​​​ൾ സ്വ​​​ന്തം വീ​​​ട്ടി​​​ൽ​​​വ​​​ച്ചാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

കു​​​ട്ടി​​​ക​​​ൾ​​​ക്ക് സ​​​കൂ​​​ൾ, ആ​​​രോ​​​ഗ്യ സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്നി​​​ല്ല. ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഭ​​​ക്ഷ​​​ണ​​​വും വെ​​​ള്ള​​​വും ല​​​ഭി​​​ക്കാ​​​ത്ത സം​​​ഭ​​​വ​​​ങ്ങ​​​ളും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു​​​വെ​​ന്നു ക​​​മ്മി​​​റ്റി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.